Latest News
Loading...

നവസ്ഥാനാർത്ഥികൾക്കിടയിൽ ശ്രദ്ധേയയായി ധന്യ ജോസ്



പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ എല്ലാ കാലത്തും പുതിയതാരോദയങ്ങൾ സൃഷ്ടിക്കാറുണ്ട്. അപ്രതീക്ഷിതമായി സ്ഥാനാർത്ഥികളായി അതിവേഗം ചുവടുറപ്പിച്ച് ജനഹൃദയം കീഴടക്കുന്ന നവസ്ഥാനാർത്ഥികൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ് ഈരാറ്റുപേട്ട ബ്ലോക്കിൻ്റെ പിണ്ണാക്കനാട് ഡിവിഷൻ സ്ഥാനാർത്ഥി ധന്യ ജോസ് വടക്കേൽ . ബിരുദാനന്തര ബിരുദധാരിയും കല സാംസ്‌കാരിക മേഖലയിൽ കഴിവുതെളിയിച്ച ധന്യ ഭർത്താവും മൂന്നു മക്കളും പപ്പായും അടങ്ങുന്ന ഒരു കുടുംബത്തിൻ്റെ നായികയാണ്.




വിദ്യാർത്ഥി,യുവജനപ്രസ്ഥാനങ്ങളിലൂടെ നേതൃശേഷി തെളിയിച്ച ധന്യ തിരഞ്ഞെടുപ്പുരംഗത്ത് വരാൻ മുഖ്യ പ്രചോദനം തൻ്റെ ഏക സഹോദരിയായ ഡാനി ജോസ് കുന്നത്താണ്. രണ്ടു വർഷം മുൻപ് കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ നടന്ന ആനക്കല്ല് ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വൻപിച്ച ഭൂരിപക്ഷത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ച് വിജയിച്ച ചേച്ചിയുടെ പിൻഗാമിയാകാനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ ധന്യയുടെ നീക്കം. 


അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി പ്രാദേശികവികസനത്തിന് സർക്കാരുകളിൽ നിന്നും മറ്റ് ധനകാര്യ വികസന ഏജൻസികളിൽ നിന്നും ലഭ്യമാകുന്ന ഫണ്ട് 100 % വും അർഹരായ ജനങ്ങളിലെത്തിച്ച് നാട്ടിൽ യഥാർത്ഥ വികസനം ഉറപ്പുവരുത്തുമെന്നാണ് വോട്ടർമാരോട് ധന്യ ജോസ് വ്യക്തമാക്കുന്നത്. നിഷ്കളങ്കവും നിഷ് കപടവുമായ കൊച്ചു കുടുംബിനി ധന്യ ജോസിനെ കുറിച്ച് വീട്ടമ്മമാർ പറയുന്നത് "അവൾ മിടുക്കിയാ ,സത്യമാ പറയുന്നെ ,ഇങ്ങിനെയുള്ള ചെറുപ്പക്കാർ വേണം,നമുക്ക് ജയിപ്പിക്കണം" എന്നാണ്.

(ELECTION PROMOTIONAL CONTENT)


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments