Latest News
Loading...

ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം (കലയോളം )



ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13, 14 തിയതികളിൽ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും. നവംബർ 11-ാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കടുത്തുരുത്തി എം എൽ എ ശ്രീ.മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. വെരി .റവ:ഫാ.മാത്യൂ തെക്കേൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ജോസ് മോൻ മുണ്ടയ്ക്കൽ കലോത്സവ സന്ദേശം നൽകും.കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ഇ. എം.ബിനു മുഖ്യ പ്രഭാഷണം നടത്തും.



.പാലാ ഡി.ഇ.ഒ.ശ്രീ.സത്യപാലൻ. സി ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഏറ്റുമാനൂർ എ .ഇ.ഒ ശ്രീമതി. ശ്രീജ.പി.ഗോപാൽ ആ മുഖപ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജെയ്സൺ ജേക്കബ് സ്വാഗതവും, ഹെഡ്മാസ്റ്റർ. ശ്രീ. ജോജി അബ്രാഹം ആശംസകളും നേരും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിവിധ വേദികളിലായി കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന 'കലയോളം' ,ആരംഭിക്കും. 


.വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൾ ജയിസൻ ജേക്കബ് ഹെഡ്മാസ്റ്റർ ജോജി എബ്രഹാം,  പി റ്റി എ പ്രസിഡൻറ്റ് സജു സെബാസ്റ്റ്യൻ,  പബ്ലിസിറ്റി കൺവീനർ ജോബി ജോൺ തുടങ്ങിയവർ പങ്കെടുത്തു. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments