Latest News
Loading...

പാലാ അൽഫോൻസാ കോളജിനെ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് പാലാ ആദരിച്ചു.



MG യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വിജയിച്ച പാലാ അൽഫോൻസാ കോളജിനെ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് പാലാ ആദരിച്ചു. കളമശ്ശേരി രാജഗിരി കോളേജിൽ വച്ച് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി 59-60 എന്ന പോയിന്റിന് പരാജയപ്പെടുത്തി പാല അൽഫോൻസാ കോളേജ് ചാമ്പ്യൻ ട്രോഫിയിൽ മുത്തമിട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അൽഫോൻസാ കോളേജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്നത് 



.പാലാ ചലഞ്ചേഴ്സ് ബാസ്ക്കറ്റ്ബോൾ ക്ലബ്ബ് ഹോട്ടൽ മഹാറാണിയിൽ വച്ച് നടത്തിയ അനുമോദന മീറ്റിങ്ങിൽ പാലാ ഡിവൈഎസ്പി K സദൻ ഉദ്ഘാടനം ചെയ്തു. ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർ സ്റ്റീഫൻ ജോസഫ് കായിക താരങ്ങളെ ആദരിച്ചു. രൂപത കോ- ഓപ്പറേറ്റീവ് മാനേജർ റവ.ഫാ: ജോർജ് പുല്ലു കാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തി ആശംസ അറിയിച്ചുകൊണ്ട് മുൻ കോട്ടയം ജില്ല ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട്. കുഞ്ഞുമോൻ മണർകാട്ട് , ക്ലബ്ബ് സെക്രട്ടറി ബിജു തെങ്ങുംപള്ളി, പ്രസിഡണ്ട് സൂരജ് മണർകാട്ട് ട്രഷറർ ആന്റണി മാത്യു, വൈസ് പ്രസിഡണ്ട് സജി ജോർജ് , രാജേഷ് കെ ആർ . എന്നിവർ സംസാരിച്ചു യോഗത്തിന് ജോയിൻ സെക്രട്ടറി ബിനോയ് തോമസ് സ്വാഗതവും മനോജ് നന്ദിയും പറഞ്ഞു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments