Latest News
Loading...

കരിയർ എക്സിബിഷനും സെമിനാറും നാളെ




കേരള കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻസ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തീക്കോയി സെന്റ്‌ മേരിസ് ഹയർസെക്കൻഡറി സ്കൂളിൽ കരിയർ എക്സിബിഷനും സെമിനാറും ചൊവ്വാഴ്ച നടക്കും. രാവിലെ 9 30ന് കരിയർ എക്സിബിഷൻ ആരംഭിക്കും.കോട്ടയം സബ് റീജണൽ എംപ്ലോയ്മെൻറ് ഓഫീസർ ശ്രീ എം ആർ രവികുമാർ സെമിനാർ നയിക്കും.



.സെൻറ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ചൂണ്ടച്ചേരി,സെൻറ് ജോസഫ് കോളേജ് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ചൂണ്ടച്ചേരി,കെൽട്രോൺ നോളജ് സെൻ്റർ,ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളേജ് ചേർപ്പുങ്കൽ,മാർ ആഗസ്റ്റിനോസ് കോളേജ് രാമപുരം ,സെൻറ് ജോർജ് കോളേജ് അരുവിത്തുറ, സെൻറ് തോമസ് കോളേജ് പാലാ,എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസന്റേഷൻ പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കും. കൊമേഴ്സ് ബാച്ചിലെ കുട്ടികൾക്ക് നടപ്പിലാക്കുന്ന സംരംഭകത്വ പരിശീലന പദ്ധതിയുടെ പരിശീലകരെ ചടങ്ങിൽ ആദരിക്കും.



.കരിയർ ദിന പരിപാടികളുടെ ഉദ്ഘാടനം ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. സ്കൂൾ മാനേജർ വെരി റവറന്റ് ഡോക്ടർ ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ശ്രീ ജോസ് തോമസ്, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സി ജെയിംസ് ,വാർഡ് മെമ്പർ ശ്രീമതി അമ്മിണി തോമസ്, ഹെഡ്മാസ്റ്റർ ശ്രീ ജോ സെബാസ്റ്റ്യൻ, പിടിഎ പ്രസിഡൻറ് ശ്രീ ജോമോൻ പോർക്കാട്ടിൽ, കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ സാബു ജോസഫ്, ആമോദ് മാത്യു തുടങ്ങിയവർ പ്രസംഗിക്കും.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments