മേലമ്പാറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരണം പൂർത്തിയാക്കിയ പദ്ധതികളുടെ സമർപ്പണോത്സവം നടന്നു. തിരുവിതാംകൂർ യുവരാജാവായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ ആനക്കൊട്ടിൽ, നവീകരിച്ച ക്ഷേത്ര ഗോപുരങ്ങൾ, പ്രദിക്ഷണ വഴി, വിപുലീകരിച്ച സർപ്പക്കാവും നടപ്പന്തലും, കിഴക്കുവശത്തെ ക്ഷേത്ര മതിൽ എന്നിവയുടെ സമർപ്പണോദ്ഘാടനം നിർവഹിച്ചു. 1998-2010 കാലഘട്ടത്തിലെ ഭരണസമിതി തുടങ്ങിവെച്ച നിർമാണ പ്രവർത്തികളുടെ പൂർത്തീകരണവും ക്ഷേ ത്ര നവീകരണജോലികളും കൂട്ടിയോജിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച നിർമാണമാണ് പൂർത്തിയായത്.
യോഗത്തിൽ ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി മറ്റപ്പള്ളി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർഡ് മെംബർ മനോജ് ബി നായർ, മീനച്ചിൽ താലൂക്ക് എസ്എൻഡിപി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ, അമ്പലപ്പുറം ക്ഷേത്രഉപദേശക സമിതി പ്രസിഡൻ്റ് പിഎൻ പരമേശ്വരൻ നായർ, ഭരണങ്ങാനം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡൻ്റ് കണ്ണൻ ശ്രീകൃഷ്ണവിലാസം, ഇഞ്ചോലിക്കാവ് ക്ഷേത്രം മാനേജർ രാജേന്ദ്രൻ തമ്പി, ദേവസ്വം സെക്രട്ടറി അഭിലാഷ് ചക്കാലയ്ക്കൽ വനിതാസമാജം പ്രസിഡൻ്റ് സുധ രഘു തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments