മേലമ്പാറ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ നവീകരണം പൂർത്തിയാക്കിയ പദ്ധതികളുടെ സമർപ്പണോത്സവം നവംബർ 15 ശനിയാഴ്ച നടക്കും. ആനക്കൊട്ടിൽ, നവീകരിച്ച ക്ഷേത്ര ഗോപുരങ്ങൾ, പ്രദിക്ഷണ വഴി, വിപുലീകരിച്ച സർപ്പക്കാവും നടപ്പന്തലും, കിഴക്കുവശത്തെ ക്ഷേത്ര മതിൽ എന്നിവയുടെ സമർപ്പണമാണ് നടക്കുന്നത്. 1998-2010 കാലഘട്ടത്തിലെ ഭരണസമിതി തുടങ്ങിവെച്ച നിർമാണ പ്രവർത്തികളുടെ പൂർത്തീകരണവും ക്ഷേ ത്ര നവീകരണജോലികളും കൂട്ടിയോജിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച നിർമാണമാണ് പൂർത്തിയായത്.
ശനി യാഴ്ച രാവിലെ 9.30ന് ദേവസ്വം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരു വിതാംകൂർ യുവരാജാവായ അവിട്ടം തിരുനാൾ ആദിത്യവർമ്മ തമ്പുരാൻ ഉദ്ഘാടനം നിർവഹിക്കും ക്ഷേത്രം തന്ത്രി മറ്റപ്പള്ളി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
കൃഷ്ണശില പാകി പൂർത്തീകരിച്ച പ്രദിക്ഷണവഴിയുടെ സമർപ്പണം ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ബോർ ഡ് മെംബർ മനോജ് ബി നായർ നിർവഹിക്കും. മീനച്ചിൽ താലൂക്ക് എസ്എൻഡിപി യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടികുന്നേൽ മുഖ്യാതിഥിയായിരിക്കും. ആനക്കൊട്ടിലിലേയ്ക്ക് ആദ്യപ്രവേശന നടത്തുന്നത് ഗജോ ത്തമൻ പല്ലാട്ട് ബ്രഹ്മദത്തനാണ്.
.ചടങ്ങിൽ അമ്പലപ്പുറം ക്ഷേത്രഉപദേശക സമിതി പ്രസിഡൻ്റ് പിഎൻ പരമേശ്വരൻ നായർ, ഭരണങ്ങാനം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡൻ്റ് കണ്ണൻ ശ്രീകൃഷ്ണവിലാസം, ഇഞ്ചോലിക്കാവ് ക്ഷേത്രം മാനേജർ രാ ജേന്ദ്രൻ തമ്പി തുടങ്ങിയവർ സംസാരിക്കും.
ദേവസ്വം സെക്രട്ടറി അഭിലാഷ് ചക്കാലയ്ക്കൽ സ്വാഗതവും വ നിതാസമാജം പ്രസിഡൻ്റ് സുധ രഘു നന്ദിയും പറയും. ഈരാറ്റുപേട്ട പ്രസ് സെൻ്ററിൽ നടന്ന വാർത്താ സ മ്മേളനത്തിൽ ദേവസ്വം പ്രസിഡൻ്റ് രാജേഷ് പല്ലാട്ട്, സെക്രട്ടറി അഭിലാഷ് സി.എൻ, ട്രഷറർ എം.കെ മധു സൂദനൻ കർത്ത, ജോ. സെക്രട്ടറി ശ്രീകാന്ത് ആർ നായർ, നവീൻ മോഹൻ എന്നിവർ പങ്കെടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments