പാലാ രൂപതാ പ്രഥമ മെത്രാൻ ഭാഗ്യസ്മർണാഹനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ സ്വർഗ്ഗപ്രവേശനത്തിന്റെ മുപ്പത്തിഒമ്പതാം വാർഷികദിനത്തിൽ സീറോമലബാർ സഭയുടെ മേജർ അർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു കബറിടത്തിൽ ഒപ്പീസ് പ്രാർത്ഥനയും നടന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പരിശുദ്ധ കുർബാന മധ്യേ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് പാലായ്ക്കുവേണ്ടി ചെയ്ത കാര്യങ്ങൾ അനുസ്മരിച്ചു.
ഇന്ന് പാലായിൽ കാണുന്ന എല്ലാത്തിന്റെയും അടിത്തറ വയലിൽ പിതാവിന്റെ ദീർഘവീക്ഷണമാണെന്നും എതിർപ്പുകളുടെ നടുവിലും വിരലുകൾക്കു വിറയലില്ലാതെയും നാവിനു വിക്കലില്ലാതെയും എഴുതുവാനും പറയുവാനും വയലിൽ പിതാവിന് കഴിഞ്ഞു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതാ മുൻ അദ്ധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, എം എസ് റ്റി ഡയറക്ടർ ജനറാൾ ഡോ വിൻസൺ ജോസഫ് കദളിക്കാട്ടിൽപുത്തൻപുര, രൂപതാ മുഖ്യവികാരി ജനറാൾ, വികാരി ജനറാൾമാർ, ഫൊറോനാ വികാരിമാർ, പതിനാലാം പ്രസ്ബിറ്ററൽ കൗൺസിൽ അംഗളായ വൈദികർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി. പതിനാലാം പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments