കേരള ബൈബിൾ സൊസൈറ്റി ഓക്സിലിയറി ബ്രാഞ്ച് ഭാരവാഹികളുടെ ദ്വിദിന സംസ്ഥാന സമ്മേളനം നവംബർ 7, 8 തീയതികളിൽ തിരുവല്ല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെട്ടു. ഓക്സിലിയറി വൈസ് പ്രസിഡന്റ് റൈറ്റ് റവ. വി. എസ്. ഫ്രാൻസിസ് ബിഷപ്പ് അധ്യക്ഷത വഹിച്ചു. ഓക്സിലിയറി പ്രസിഡന്റും മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. യെശയ്യാവ് 55:10 ാം വാക്യം അടിസ്ഥാനമാക്കി " വചനത്തിൻ്റെ വിത്ത് വീണ്ടും വിതയ്ക്കുക. അത് ഹൃദയങ്ങളിൽ മുളപ്പിക്കുക. തലമുറകളെ ദൈവവചനത്താൽ രൂപാന്തരപ്പെടുത്തുക." എന്ന സന്ദേശത്തിലൂടെ 2025ലെ സപ്‌തതി ബ്രാഞ്ച് ഒഫീഷ്യൽസ് റിട്രീറ്റ് ഉദ്ഘാടനം ചെയ്തു. സപ്‌തതി ജൂബിലിയോടനുബന്ധിച്ച റിട്രീറ്റിൽ പ്രധാന ചിന്താവിഷയമായി എടുത്തത് "വചനം വിതയ്ക്കുക, തലമുറകളെ രൂപാന്തരപ്പെടുത്തുക-ദൈവ വിശ്വസ്തതയുടെ 70 വർഷങ്ങൾ" എന്നുള്ളതാണ്.
.ബിലീവേഴ്സ് ഈസ്റ്റൺ ചർച്ച് സഭ പരമാദ്ധ്യക്ഷൻ അഭി. ഡോ. മോറാൻ മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകി. റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്‌കോപ്പ (അടൂർ ഭദ്രാസനം, മാർത്തോമ്മാ സഭ), റൈറ്റ് റവ. കുര്യൻ പീറ്റർ (ബിഷപ്പ്, സിഎസ്ഐ കൊച്ചിൻ മഹായിടവക), ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ട്രാൻസ്‌ലേഷൻ ഡയറക്ടർ റവ. ഡോ. അലോങ് ജമീർ, ഓക്സിലറി സെക്രട്ടറി റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, ഓക്സിലറി ട്രഷറർ ഡോ. സാബു റ്റി. തോമസ്റവ. ഫാ. ഡോ. ഡാനിയേൽ ജോൺസൺ, റവ.ഫാ. സിജോ പന്തപള്ളിൽ, ഡോ. സജി കുമാർ കെ.പി., അഡ്വ. പി. വി. ചെറിയാൻ, ഷെവ. ഡോ. കോശി എം. ജോർജ്ജ് എന്നിവർ വിഷയത്തെ അധികരിച്ച് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
.സമാപന യോഗത്തിനും സമർപ്പണ ശുശ്രൂഷയ്ക്കും ഓക്സിലിയറി പ്രസിഡന്റ് നേതൃത്വം നൽകി. ബിലീവേഴ്സ് ചർച്ച് സെന്റ് തോമസ് കത്തീഡ്രൽ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു. കേരളത്തിന്റെ വിവിധ ബ്രാഞ്ചുകളിൽനിന്നും വൈദീകരും പാസ്റ്റർമാരും ഉൾപ്പെടെ ഏകദേശം 270 ബ്രാഞ്ച് പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments