പാലാ: സുപ്രീം കോടതിയുടെ പരിധിയിൽ വരാത്ത കേസ് പരിഗണിക്കാൻ നിർവ്വാഹമില്ല എന്ന് പറഞ്ഞ ദളിത് വിഭാഗക്കാരനായ ചീഫ് ജസ്റ്റിസ് ബി. അർ. ഗാവായിക്കെതിരെ കോടതി മുറിയിൽ ഷൂ എറിയാൻ ശ്രമിച്ച സനാതന ദ്രാന്തനായ രാകേഷ് കിഷോർ എന്ന അഭിഭാഷകനെ അഭിഭാഷക വൃദ്ധിയിൽ നിന്നും പുറത്താക്കാൻ കേന്ദ്ര സർക്കാർ തയാറകണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
ഉന്നതകുലജാതർ ഒഴികെ ദളിതനോ, ആദിവസിയോ മറ്റ് പിന്നോക്കക്കാരോ, മതന്യൂനപക്ഷത്തിൽ പെടുന്നവരോ ഭരണഘട മുൻ നിർത്തി ഇരിക്കുന്ന കസേരയുടെ മഹത്വം കാത്ത് സൂക്ഷിച്ച് എടുക്കുന്ന തീരുമാനങ്ങൾ സനാതന ഭ്രാന്തൻമാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇതായിരിക്കും നാളെ നിങ്ങൾക്കും ഉണ്ടാകാൻ പോകുന്നത് എന്ന സൂചനയാണ് ഇതിലൂടെ നൽകിയിരിക്കുന്നത് എന്നും പറഞ്ഞു. സുപ്രിം കോടതിയിൽ നടന്നിരിക്കുന്നത് യാഥാർത്ഥ ഭീകരാക്രമണമാണെന്നും സജി ആരോപിച്ചു.
.ദളിത് - പിന്നോക്ക കാർക്കും , മതന്യൂനപക്ഷങ്ങൾക്കും എതിരെ ഇന്ത്യൻ ഭരണകൂടത്തിന്റെ പിൻതുണയോടെ നടക്കുന്ന ഇത്തരം ഭീകരാക്രമങ്ങൾക്കെതിരെ പൊതു സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ലാ നേതൃസംഗമം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കോട്ടയം ജില്ലാ പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു.
ചീഫ് കോർഡിനേറ്റർ ഹംസ പാറക്കാട് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം എം ഖാലിദ്, അൻസാരി ഈരാറ്റുപേട്ട, നോബി ജോസ് പനന്താനത്ത്, ഈപ്പച്ചൻ അത്തിയാലിൽ ,
സുബിഷ് ഇസ്മായിൽ, സന്തോഷ് മൂക്കിലിക്കാട്ട്, വിപിൻ ശൂരനാടൻ, അബ്ദുൾ നിയാസ്, ബിജു തെക്കേടം, സുനിൽ കുമാർ പെരുവാരത്ത്, സുനിച്ചൻ പുതുപ്പള്ളി, സി .ജി .ബാബു, കെ എം കുര്യൻ, വെെശാഖ് സുരേന്ദ്രൻ, സിനി സുമിച്ചൻ
നിയോജക മണ്ഡലം കോഡിനേറ്ററന്മാരായ നൗഷാദ് കീഴടം, വി.കെ.സന്തോഷ് , അഫ്‌സൽ പി എ , അബ്ദുൾകലാം പി എ , ബിജു തോട്ടത്തിൽ, കെ.എം. റഷീദ്, ഹാഷിം മേത്തർ,എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments