ഭരണങ്ങാനം: പാലാ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ച് ഭരണങ്ങാനത്തിൻ്റെ തിലകക്കുറിയായ എസ്. എച്ച് ഗേൾസ് സ്കൂൾ. ഉപജില്ലാ ശാസ്ത്ര മേളയിൽ യു.പി. വിഭാഗം സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഗ്രാൻഡ് ഓവറോളും നേടി. എസ്.എച്ച് വിഭാഗം ഐ ടി, ഗണിതം ,പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച വിജയം കൈവരിക്കാൻ അക്ഷീണം യത്നിച്ച അധ്യാപകരെയും കുട്ടികളെയും മാനേജ്മെൻ്റും പി.ടി.എ യും അഭിനന്ദിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments