പാലാ നിയോജകമണ്ഡലത്തിലെ റവന്യൂ ഓഫീസുകളുടെ കമ്പ്യൂട്ടറൈസേഷൻ പദ്ധതിയ്കായി 22 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി. എം.എൽ.എ മാരുടെ പ്രത്യേക വികസന നിധിയി ൽ നിന്നും " മാണി സി കാപ്പൻ എം എൽ എ അനുവദിച്ച ഫണ്ടു പയോഗിച്ചാണ് വിവിധ ഉപകരണങ്ങൾ നൽകിയത്. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മാണി സി കാപ്പൻ MLA നിർവഹിച്ചു.
മീനച്ചിൽ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തഹസിൽദാർ ലിറ്റിമോൾ തോമസ് അധ്യക്ഷയായിരുന്നു RDO ദീപ കെ പി, കാഞ്ഞിരപ്പളളി തഹസിൽ ദാർ സിജിമോൻ എ.എസ്. LR തഹസീൽദാർ സീമ ' ജോസഫ് , ബിന്ദു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പാലാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവടങ്ങളിലെ ഇ-ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുന്നതിലേക്കായാണ് 22 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ നൽകിയത് 17 A3 ഫോട്ടോ കോപ്പിയർ- 17 13, A4 ഷീറ്റ് ഫെഡ് സ്കാനർ - 18 , ലാപ് ടോപ്പുകൾ എന്നിയാണ് അനുവദിച്ചത്.
.ളാലം, തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം, ഭരണങ്ങാനം, പൂവരണി, കടനാട്, രാമപുരം, വെള്ളിലാപ്പിള്ളി, വള്ളിച്ചിറ, മീനച്ചില്‍, പുലിയന്നൂര്‍ എന്നീ വില്ലേജ് ഓഫീസുകളിലേക്ക് ഓരോ എ3 പ്രിന്റര്‍, എ4 ഷീറ്റ് ഫെഡ് സ്കാനര്‍, ലാപ് ടോപ് എന്നിവയും മീനച്ചില്‍ താലൂക്ക് ഓഫീസിലേക്ക് രണ്ട് എ3 പ്രിന്റര്‍, ഒരു എ3 ഷീറ്റ് ഫെഡ് സ്കാനര്‍, മൂന്നു ലാപ് ടോപ് എന്നിവയും കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എലിക്കുളം വില്ലേജ് ഓഫീസിനായി ഒരു എ3 പ്രിന്റര്‍, രണ്ട് ലാപ് ടോപ് എന്നിവയും, ഇളങ്ങുളം വില്ലേജ് ഓഫീസിലേക്ക് ഒരു എ3 പ്രിന്റര്‍ എന്നിവയുമാണ് നൽകിയത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments