Latest News
Loading...

പാലാ നഗരത്തിൽ നായ ശല്യം രൂക്ഷം



പാലാ നഗരത്തിൽ നായ ശല്യം രൂക്ഷമായതായി പരാതി ഉയരുന്നു. വിദ്യാർത്ഥികളും വയോജനങ്ങളുമുൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ദിനംപ്രതി വന്നുപോകുന്ന പാലാ നഗരത്തിൽ തെരുവ് നായ്ക്കൾ അലഞ്ഞു നടക്കുന്നത് വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.നായ ശല്യത്തിന് പരിഹാരം കാണണ മെന്ന് ആവശ്യപ്പെട്ടു പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുൻപിൽ 'ബൗ ബൗ ' സമരവും മറ്റു നടത്തിയെങ്കിലും നായകൾ ഇപ്പോഴും നാട്ടിൽ വിഹരിക്കുന്നു.
     

നഗരസഭ കാര്യാലയത്തിന് സമീപം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഇടനാഴിപോലും നായകൾ കയ്യടക്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുവാൻ തയ്യാറാക്കാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാലാ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജോസ് പനയ്ക്കച്ചാലി.നഗരത്തിലെ നായ ശല്യത്തിന് പരിഹാരം കാണുവാൻ ഫലപ്രഥ നടപടി കൈക്കൊള്ളാത്ത പക്ഷം മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ള നിയമ സംവിധാനങ്ങളെ ആശ്രയിക്കുമെന്നും ശ്രീ ജോസ് പനയ്ക്കച്ചാലി പറഞ്ഞു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments