Latest News
Loading...

ടൂറിസ്റ്റ് ബസ് അപകടത്തിൽ ഒരാൾ മരിച്ചു



എം സി റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു  49 പേർക്ക് പരിക്ക് 18 പേരുടെ നില ഗുരുതരം കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ 45 ആണ് മരിച്ചത് 'ഇരിട്ടിയിൽ നിന്നും തിരുവനന്തപുരം പോയി തിരികെ വരുന്നതിനിടെ വെളുപ്പിന് 2 മണിയോടെ ആയിരുന്നു അപകടം 


ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുക ആയിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാർ ആണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത് കുറവിലങ്ങാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments