Latest News
Loading...

വയോജന ദിനാഘോഷം സംഘടിപ്പിച്ചു



അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും  കോട്ടയം ജില്ലാ പഞ്ചായത്തും പാലാ മരിയസദനവും സംയുക്തമായി വയോജന ദിനാചരണം സംഘടിപ്പിച്ചു. പാലാ മുൻസിപ്പൽ ചെയർമാൻ ശ്രീ. തോമസ് പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ​പ്രായം കൊണ്ടും അനുഭവം കൊണ്ടും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. നാദസ്വര വിദ്വാൻ ശ്രീ. പൂഞ്ഞാർ ഗോപാലകൃഷ്ണ പണിക്കർ, കാഴ്ചയുടെ പരിമിതികളെ മറികടന്ന കലാകാരൻ ശ്രീ. ഐസക് എബ്രഹാം, ശ്രീമതി കുട്ടിയമ്മ വർഗീസ് തൈച്ചുപറമ്പിൽ എന്നിവരെയും, മരിയസദനം കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗങ്ങളായ ശ്രീ. കെ.സി. ജോസഫ്, ശ്രീമതി. ഒ.എം. റോസമ്മ എന്നിവരെയും ചലചിത്രനടൻ കോട്ടയം രമേശ്, മരിയ സദനത്തിലെ വൃദ്ധജനങ്ങളുടെ പുനരധിവാസത്തിനായി സ്ഥലം നൽകിയ ഉമ്മച്ചൻ കുരിക്കാട്ട് മാലയിൽ എന്നിവരുടെ പ്രതിനിധികളെയുമാണ് ആദരിച്ചത്.



​ഒരിക്കൽ നമ്മെ കൈപിടിച്ച് നടത്തിയവരെ തിരികെ പരിപാലിക്കുന്നത് ഏറ്റവും ഉയർന്ന ബഹുമതിയാണെന്നും, ആ കരങ്ങൾക്ക് സ്നേഹത്തിന്റെ താങ്ങായി നിൽക്കണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
​ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി.എം. മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ജോസ് മോൻ മുണ്ടക്കൽ, ശ്രീമതി. നിർമല ജിമ്മി, ശ്രീ. രാജേഷ് വാളിപ്ലാക്കൽ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ ഫാ റോയ് വടക്കേൽ, വനിതാ വികസന കോർപ്പറേഷൻ ബോർഡ് മെമ്പർ ശ്രീമതി. പെണ്ണമ്മ ജോസഫ്,വാർഡ് കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിൽ, ജില്ലാതല വയോജന കൗൺസിൽ അംഗങ്ങളായ ശ്രീ. ടി.വി. മോഹൻകുമാർ, ശ്രീമതി. പി.ജി. തങ്കമ്മ, ശ്രീ. കെ.എസ്. ഗോപിനാഥൻ നായർ, ശ്രീ. സി.ടി. കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

​കോട്ടയം ജില്ലയുടെ ആറ് വ്യത്യസ്ത സോണുകളിൽ നിന്നുള്ള വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികളും പ്രവർത്തകരും ഉൾപ്പെടെ ഇരുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. മരിയസദനത്തിലെയും മറ്റ് സ്ഥാപനങ്ങളിലെയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. ​കോട്ടയം ജില്ലാ സമൂഹ്യ നീതി ഓഫീസർ ശ്രീ. സിജു ബെൻ സ്വാഗതവും മരിയസദനം ഡയറക്ടർ ശ്രീ സന്തോഷ് ജോസഫ് നന്ദിയും പറഞ്ഞു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments