Latest News
Loading...

കൂടപ്പുലം ഗവൺമെന്റ് എൽ പി സ്കൂളിൽ പുതിയ മന്ദിര നിർമ്മാണ ഉദ്ഘാടനം



കൂടപ്പുലം ഗവൺമെന്റ് എൽ പി സ്കൂളിൽ പുതിയ മന്ദിര നിർമ്മാണ ഉദ്ഘാടനം നടന്നു. മാണി. സി.കാപ്പൻ എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിൽ മുഖ്യ പ്രഭാഷണം നടത്തി. മാണി.സി കാപ്പൻ എംഎൽഎ തയ്യാറാക്കിയ പാലാ നിയോജകമണ്ഡലത്തിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ഗവൺമെന്റ് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മാണം എന്ന പദ്ധതി പ്രകാരം സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി സ്കൂളിന് 1. 58 കോടി രൂപ അനുവദിപ്പിച്ചു. 


സമ്മേളനത്തിൽ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തൻ അധ്യക്ഷത വച്ചു. കൂടപ്പുലം വാർഡ് മെമ്പർ സുശീല കുമാരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സിജിമോൾ കെ.റ്റി റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയം ഡിഡിഇ ഹണി ജെ അലക്സാണ്ടർ
വിദ്യാഭ്യാസ സംരക്ഷണ സന്ദേശം വായിച്ചു. പഞ്ചായത്ത് മെമ്പർമാർ രാമപുരം എ ഇ ഓ ജോളി മോൾ ഐസക്. കോട്ടയം ഡിപിസി പ്രസാദ് കെ ജെ തുടങ്ങി നിരവധി പേർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments