Latest News
Loading...

ഇടപ്പാടി കവലയിൽ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചു



ഇടപ്പാടി ജംഗ്ഷനിൽ ഈരാറ്റുപേട്ട ഭാഗത്തേക്കും പാലാ ഭാഗത്തേക്കും പോകുന്ന യാത്രക്കാർക്കായി രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചു. വെയിലും മഴയുമേറ്റാണ് ഇതുവരെയും സ്കൂൾ കുട്ടികൾ അടക്കം ബസ്കാത്തു നിന്നിരുന്നത്. രാഷ്ട്രീയ പ്രവർത്തകനായിരുന്ന സഖാവ് സി. എ സുകുമാരന്റെ സ്മരണാർത്ഥം വി. ജി മണി വടക്കേ തോട്ടത്തിലും ലീലാമ്മ ജോസഫ് ചൊവ്വാറ്റു കുന്നലിന്റെ സ്മരണാർത്ഥം ഭർത്താവ് പ്രൊഫസർ ജോസഫ് ചൊവ്വാറ്റു കുന്നേലുമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ച നൽകിയത്. 


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കലും സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ലാലിച്ചൻ ജോർജും ഓരോ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും ഉൽഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനന്ദ് ചെറുവളളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ജോസുകുട്ടി അമ്പലമറ്റം മുഖ്യപ്രഭാഷണം നടത്തി .

ടി .ആർ ശിവദാസ് ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ, പ്രേംജി നിരപ്പേൽ, ടി. കെ ഫാൻസിസ് തുമ്മനി കുന്നേൽ, സിനു കുന്നിന്,കൃഷ്ണൻ ഇലവനാൽ, തങ്കച്ചൻ ഞാലില്‍, ബേബി വലിയുന്നത്ത്, കുഞ്ഞ് ചെമ്മനാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു .


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments