കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ കോട്ടയം ജില്ലാ സമ്മേളനവും, ഉപഭോക്തൃ സെമിനാറും, ആദരിക്കൽ ചടങ്ങും ഒക്ടോബർ 25-ന് ശനിയാഴ്ച രാവിലെ 10-മണി മുതൽ പൂഞ്ഞാർ സർവീസ് സഹകരണ സംഘം ബാങ്ക് ഹാളിൽ വച്ചു നടക്കും. C. F. K. കോട്ടയം ജില്ലാ പ്രസിഡന്റ് ശ്രീ. ജോഷി മൂഴിയാങ്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനവും ഉപഭോക്തൃ സെമിനാറും പൂഞ്ഞാർ എം. എൽ. എ. ബഹു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉത്ഘാടനം ചെയ്യും. ജില്ലാ റിട്ടയേർഡ് ജഡ്ജി ബഹു. എ. എൻ. ജനാർദ്ദനൻ മുഖ്യ അതിഥിയായി പങ്കെടുത്തു സംസാരിക്കും. സംസ്ഥാന ചെയർമാൻ കെ. ജി.വിജയകുമാരൻ നായർ മുഖ്യ പ്രഭാഷണം നടത്തും. "ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം 2019"എന്ന വിഷയത്തിൽ കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയംഗം അഡ്വ.സാജൻ കുന്നത്ത് ക്ലാസ്സ് നയിക്കും. അംഗത്വ വിതരണോത്ഘാടനം സംസ്ഥാന വർക്കിംഗ് ചെയർമാൻ സക്കറിയാസ് എൻ സേവിയർ നിർവഹിക്കും.
ആമുഖ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി സക്കരിയ പള്ളിക്കണ്ടി നടത്തും.വിവിധ തലങ്ങളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത നോബിൾ, വൈസ് പ്രസിഡന്റ് തോമസുകുട്ടി കരിയാപുരയിടം,സംസ്ഥാന സെക്രട്ടറി ഷോജി അയലൂക്കുന്നേൽ,സംസ്ഥാന നേതാക്കളായ എൻ. ഗോപാലകൃഷ്ണൻ, ഗെഫ്ഫൂർ ടി.മുഹമ്മദ് ഹാജി,സണ്ണി വാവലാങ്കൽ, അഭിലാഷ് കണ്ണമുണ്ടയിൽ,റഫീക്ക് പേഴുംകാട്ടിൽ,എം യു പ്രകാശ്,ഉണ്ണികൃഷ്ണൻ നായർ,സെബി പറമുണ്ട,സാജു പ്ലാത്തോട്ടം,ബിനോയ് ചന്ദ്രൻകുന്നേൽ,ലീലാമ്മ സക്കറിയാസ്, ഫിലോമിന തോമസ്,ജില്ലാസ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രമേശ് ബി വെട്ടിമറ്റം, വിവിധ കക്ഷി നേതാക്കളായ ശ്രീ. മധുകുമാർ (സി. പി. എം )ജോയ് കിടങ്ങ താഴെ കേരള കോൺഗ്രസ് (എം )ആർ. സുനിൽകുമാർ (ബി. എം. എസ്.)
മോഹനൻപുളിക്കൽ (സി. പി. ഐ ) സി. എഫ്. കെ. സംസ്ഥാന ജില്ലാ നേതാക്കൾ,പൗരാവകാശ സമിതി സംസ്ഥാന രക്ഷാധികാരി ആന്റണി ജോസഫ് മണവാളൻ,ജില്ലാ ജന. സെക്രട്ടറി ജോമോൻ ഓടക്കൽ സ്വാഗതവും,ജില്ലാ കമ്മിറ്റിയംഗം ജോർജി മണ്ഡപം കൃതജ്ഞതയും നിർവഹിക്കും.റോയി പള്ളിപ്പറമ്പിൽ,സന്തോഷ് പൂഞ്ഞാർ,ലിനോ വലിയപരക്കാട്ട്, മോഹനൻ വരിക്കാനിക്കൽ,സിബി ഓലപുരക്കൽ, മൈക്കിൾ, ജസ്റ്റിൻ കുന്നുംപുറം,വിൻസെന്റ് കളപ്പുര, ജോർജ്കുട്ടി കുഴിവേലിപ്പറമ്പിൽ,തുടങ്ങിയവർ കമ്മറ്റികളിലെ ചർച്ചകളിൽ പങ്കെടുത്തു സംസാരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments