തിരുവോണ ദിനത്തിൽ പാലായിൽ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യുണൈറ്റഡ് മർച്ചന്റ് ചേംബർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പാലായിലെ ബേക്കറിയിൽ ആക്രമണം നടത്തി എന്നാണ് ആരോപണം. ളാലം പാലം ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ് എസ് മനോജ് പ ഉദ്ഘാടനം ചെയ്തു.
യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കോട്ടയം ജില്ലാ പ്രസിഡന്റ് വിസി പ്രിൻസ് അധ്യക്ഷൻ ആയിരുന്നു. വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂർ, സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫസർ സതീഷ് ചൊള്ളാനി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വലിയകുന്നേൽ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, കെ ടി യു സി സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി പൂവേലി, സിപിഐ പാലാ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സിബി ജോസഫ്, യുണൈറ്റഡ് മർച്ചന്റ് ചേംബർ ട്രഷറർ നിജാം ബഷി, വൈസ് പ്രസിഡന്റ് വി എ ജോസ് ഉഴുന്നാലിൽ, ഓസ്റ്റിൻ ബെന്നി, ടി കെ മൂസ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



0 Comments