പാലാ മീനച്ചില്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ 21 വര്‍ഷമായി എല്ലാ യോഗത്തിലുമെത്തി മുഴുവന്‍ സമയവും പങ്കെടുത്ത പീറ്റര്‍ പന്തലാനിയെ അനുമോദിക്കുന്നു. മാണി സി.കാപ്പന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ 23ന് രാവിലെ 11.30 നു അരുണാപുരം പിഡബ്ല്യുഡി ഹാളില്‍ ചേരുന്ന യോഗത്തിലാണ് അനുമോദനം നല്കുക. താലൂക്കിലെ വികസനകാര്യങ്ങളും പ്രശ്നങ്ങളും ഉന്നയിക്കുന്ന സുപ്രധാന യോഗമാണ് താലൂക്ക് വികസന സമിതി. രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും നിയോജക മണ്ഡലം പ്രസിഡന്റുമാണ് പീറ്റര്‍ പന്തലാനി
ചില രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും വികസന സമിതി യോഗത്തില്‍ പങ്കെടുക്കാറില്ലെന്ന ആക്ഷേപം ഉയരുമ്പോഴാണ് യാതൊരു സിറ്റിങ് ഫീസുമില്ലാത്ത സമിതിയില്‍ പീറ്റര്‍ പന്തലാനി സ്ഥിരമായി പങ്കെടുത്ത് ജനകീയ വിഷയങ്ങളില്‍ നിലപാട് അറിയിക്കുന്നത്. അടുത്തിടെ ചേര്‍ന്ന താലൂക്ക് വികസന സമിതിയിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമിതിയംഗങ്ങളും മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പീറ്ററിനെ അഭിനന്ദിച്ചിരുന്നു. ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി അംഗവുമാണ്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments