ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമായ പഴുക്കാക്കാനത്ത് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ LDF മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും എൽഡിഎഫ് കൺവീനറുമായ അജിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി സതീഷ് സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി ആർ മനോജ്, സിപിഐ ലോക്കൽ സെക്രട്ടറി എം ആർ സോമൻ, പഞ്ചായത്ത് മെമ്പർ ഇത്തമ്മ, ജോളി, ജെയിംസ് മാമൻ,ജോയി ജോസഫ്, എ വി സാമുവൽ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments