മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ കൂടുതൽ കോഴികളെ വളർത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാലാ
തെരുവുനായ്ക്കൾ പെരുകുന്നതു തടയാൻ മുഴുവൻ ബ്ലോക്കുപഞ്ചായത്തുകളിലും മൊബൈൽ എ.ബി.സി. യൂണിറ്റുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തി ൽ നടന്ന ചടങ്ങിൽ അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ റെജി എം. ഫിലിപ്പോസ്, നിബു ജോൺ, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു, ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ, ഗ്രാമപഞ്ചായത്തംഗം രജിത അനീഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ. മനോജ്കുമാർ,
ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ.മാത്യു ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ.വി. സുജ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. ജോഷി ജോർജ്, എന്നിവർ പങ്കെടുത്തു. 'മൃഗസംരക്ഷണ മേഖലയിലെ ബാങ്ക് വായ്പയും നടപടിക്രമങ്ങളും' എന്ന വിഷയത്തിലും പത്തുമണി മുതൽ 'മുട്ടക്കോഴി വളർത്തൽ- സംരംഭകത്വ സാധ്യതകൾ' എന്ന വിഷയത്തിലും സെമിനാർ നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments