ഭാഗവതത്തിൻ്റെ പരമമായ ലക്ഷ്യം മോക്ഷമാണെന്ന് വാരണാസി ശ്രീപംച്ദശനാം ജുനാഅഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്. ഒരു തവണ ഭാഗവതം പൂർണമായി ശ്രവിച്ചാൽത്തന്നെ മോക്ഷം നേടും എന്നാണ് സങ്കല്പം.ഇത്തരം ജ്ഞാന യജ്ഞങ്ങൾ അതിന് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അന്തീനാട് മഹാദേവ ക്ഷേത്രത്തിൽ ആരംഭിച്ച 21-ാമത് ഭാഗവത സപ്താഹത്തിന് തുടക്കം കുറിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരംന്നു സ്വാമി. ക്ഷേത്രം പ്രസിഡന്റ് കെ.എസ്.പ്രവീൺ കുമാർ അദ്ധ്യക്ഷനായി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments