തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിടനാട് കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് റോയി തുരുത്തിയിലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. റ്റോമി കല്ലാനി മുഖ്യപ്രഭാഷണം നടത്തി.
ഫിലിപ്പ് ജോസഫ്, റോണി.കെ. ബേബി, വസന്ത് തെങ്ങുംപള്ളി , വർക്കിച്ചൻ വയംപോത്തനാൽ, ഓമന ഗോപാലൻ,വർക്കി സ്കറിയ പൊട്ടംകുളം , ബിനോ മുളങ്ങാശ്ശേരി, ജോയി പാതാഴ, ബേബിച്ചൻ പരവരാകത്ത്, മോഹനകുമാർ കുമ്മണ്ണൂർ, ഔസേപ്പച്ചൻ കിണറ്റുകര, മാത്തച്ചൻ കുഴിത്തോട്ട്, ജെസി ഷിബു കല്ലംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





0 Comments