Latest News
Loading...

വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു



കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവഹിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. പാലാ-പൊൻകുന്നം റോഡിൽ കുരുവിക്കൂടിനും ഏഴാംമൈലിനും ഇടയിൽ ഉള്ള ഞുണ്ടൻമാക്കൽ വളവിലാണ് വഴിയോര വിശ്രമകേന്ദ്രം ആരംഭിച്ചത്. 




നാലു ശൗചാലയങ്ങൾ കൂടാതെ കൂൾബാർ തുടങ്ങാനുള്ള സൗകര്യവും കേന്ദ്രത്തിൽ ഉണ്ട്. വിശ്രമകേന്ദ്രം പ്രവർത്തനക്ഷമമാകുന്നതോടെ ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള വഴിയാത്രക്കാർക്ക് ഏറെ ആശ്വാസമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് പറഞ്ഞു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാങ്കളം, 


.പഞ്ചായത്തംഗങ്ങളായ മാത്യൂസ് മാത്യു, സിനി ജോയ്, ആശമോൾ, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, നിർമല ചന്ദ്രൻ, സെക്രട്ടറി മാർട്ടിൻ ജോർജ്, കുടുംബശ്രീ ചെയർപേഴ്സൺ പി.എസ്. ഷെഹ്ന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി കപ്പിലുമാക്കൽ, ജൂബിച്ചൻ ആനിത്തോട്ടം, ജെയിംസ് പൂവത്തോലി, സച്ചിൻ കളരിക്കൽ,എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ഇ.എൻ. സുശീലൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments