കർക്കിടകം മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ആയ ഇന്നോ വലിയ തിരക്കാണ് രാമപുരത്തെ നാലമ്പലത്തിൽ അനുഭവപ്പെട്ടത്. പുലർച്ചെ മൂന്നുമണിയോടുകൂടി ആരംഭിച്ച തിരക്ക് ഉച്ചയ്ക്കും തുടരുന്ന സാഹചര്യമായിരുന്നു. പാലാ എംഎൽഎ മാണി സി കാപ്പൻ നാലമ്പലങ്ങളിൽ ദർശനം നടത്തി. പുതുതായി നൽകിയ ലോ മാക്‌സ് ലൈറ്റുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
.രാമപുരം ക്ഷേത്രത്തിൽ എത്തിയ അദ്ദേഹം ഡ്യൂട്ടിക്ക് പോലീസുകാരുടെ എണ്ണം കുറവാണെന്ന് കണ്ടതോടെ കൂടുതൽ പോലീസുകാരെ വിന്യസിപ്പിക്കുവാനുള്ള നിർദ്ദേശം നൽകി. തുടർന്ന് ഭക്തജനങ്ങൾക്ക് അന്നദാനവും വിതരണം ചെയ്തതിനുശേഷം ആണ് എംഎൽഎ പിരിഞ്ഞത്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




1 Comments