പാലായുടെ ഹൃദയഭാഗത്ത്, പുതിയൊരു ഹോട്ടൽ സംരംഭം കൂടി പ്രവർത്തനമാരംഭിക്കുന്നു. പാലായുടെ കാലഘട്ടത്തിൻ്റെ ആവശ്യം കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തതാണ് ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ് എന്ന് ഹോട്ടൽ മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.



അഞ്ച് നിലകളിലായി വെജിറ്റേറിയൻ റെസ്റ്റോറൻറ് , നോൺ വെജിറ്റേറിയൻ റസ്റ്റോറൻറ്, 27 ലക്ഷ്വറി റൂമുകൾ, 3 ഹാളുകൾ എന്നിവ അടങ്ങിയ, ധാരാളം പാർക്കിംഗ് സൗകര്യത്തോടുകൂടിയാണ് ഹോട്ടലാണ് ഹോട്ടൽ ഗ്രാൻഡ് കോർട്ടിയാർഡ്. താമസത്തിനും ഭക്ഷണത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള ഡിസൈനാണ് ഇതിൽ ഉള്ളത്. ഇതിന് ഏകദേശം 50,000 സ്ക്വയർഫീറ്റ് വിസ്തീർണ്ണം ഉണ്ട്.



.ഏകദേശം 400 ഓളം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള വിശാലമായ മോഡേൺ സൗകര്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഏറ്റവും ലക്ഷ്യൂറിയസ് ആയിട്ടുള്ള മുറികളാണ് സംവിധാനം ചെയ്തിരിക്കുന്നത്. പാലായുടെ യശസ്സും, താൽപര്യവും മുൻനിർത്തിയാണ് എല്ലാ ഡിസൈനും രൂപീകരിച്ചിരിക്കുന്നത്.


.പാലായുടെ വളർച്ചയ്ക്കും പാലാക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഈ സംരംഭം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ' 2025 ജൂലൈ 13 ഞായറാഴ്ച 11 മണിക്ക് നടക്കുന്നെ ഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട ജോസ് കെ മാണി MP ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു. ബഹുമാനപ്പെട്ട മാണി സി കാപ്പൻ MLA ഭദ്രദീപം തെളിക്കും. 

 
മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് വക്കച്ചൻ മറ്റത്തിൽ Ex MP, രാഷ്ട്രീയ, സാമുദായിക, സാസ്കാരിക നേതാക്കൾ, മാധ്യമ പ്രവർത്തകർ, ക്ഷണിക്കപ്പെട്ടവർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. 

മാനേജിംഗ് ഡയറക്ടർ ജോസ് അഗസ്റ്റിൻ കുഴിക്കാട്ടുചാലിൽ പാലാ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ജനറൽ മാനേജർ ദേവരാജൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ