Latest News
Loading...

ആദിത്യോത്സവം 2025 പാലാ വെള്ളാപ്പാട് ദേവി ക്ഷേത്രത്തിൽ ജൂലായ് 13 ന്



പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന ആദിത്യാ ടൂർസ് & ട്രാവൽസിന്റെ കുടുംബ സംഗമം , ആദിത്യോത്സവം 2025, ജൂലായ് 13 ഞായറാഴ്ച്ച 2 pm ന് പാലാ വെള്ളാപ്പാട് ക്ഷേത്രാങ്കണത്തിൽ നടക്കും. നിരവധി വർഷങ്ങളായി തീർത്ഥാടന , വിനോദ യാത്രാ മേഖലകളിൽ സജീവമായ ആദിത്യാ ട്രാവൽസിനൊപ്പം യാത്രയിൽ പങ്കെടുക്കുന്നവരും യാത്രയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മയാണ് നടത്തപ്പെടുന്നത്. 


.ആദിത്യാ യാത്രാ സംഘത്തിൽ ഏറ്റവും പ്രായം കൂടിയ ഭാർഗ്ഗവി അന്തർജനമാണ് സoഗമം ഉത്ഘാടനം ചെയ്യുന്നത്. Adv Kr ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കും. ബ്രില്യൻ്റ് സ്റ്റഡി സെൻറർ ഡയറക്ട്ടർ സെബാസ്റ്റ്യൻ c മാത്യു ലോഗോ പ്രകാശനം ചെയ്യും. റിട്ടേയർ ഡ് Sp സുരേഷ് കുമാർ , A dv ജയസൂര്യൻ, ഗുരുവായൂർ ദേവസ്വം മെമ്പർ മനോജ് B നായർ , Adv രാജേഷ് പല്ലാട്ട്, മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് രൻജിത് മീനാ ഭവൻ, കവിയത്രി അനഘ ജെ കോലത്ത്, ബിജു കൊല്ലപ്പള്ളി, സിബി മേവിട തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.


.വിവിധ കലാപരിപാടികളും
യാത്രാ അനുഭവങ്ങളും ആദിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. വാർത്താ സമ്മേളനത്തിൽ ആദിത്യാ ട്രാവൽസ് മാനേജിങ്ങ് പാർട്ണർമാരായ ബിജു കൊല്ലപ്പിള്ളി, സിബി മേവിട തുടങ്ങിയവർ പങ്കെടുത്തു



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments