Latest News
Loading...

മെറിറ്റ് ഡേ ആഘോഷിച്ചു



കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ച സമ്മേളനം പാലാ രൂപതാ വികാരി ജനറൽ റെവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. 



പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌  ബെറ്റി റോയ്, ബ്ലോക്ക്‌ മെമ്പർ ജോബി ടോമി, വാർഡ് മെമ്പർ  മാത്തുകുട്ടി ഞായർകുളം, പി ടി എ പ്രസിഡന്റ്‌ ഡൈനോ ജെയിംസ്, ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. 16 ഫുൾ എ പ്ലസ്‌ ഉൾപ്പെടെ സ്കൗട്ട്, USS, NMMS എന്നിവയും ഉൾപ്പെടെ അമ്പതോളം മെഡലുകൾ വിതരണം ചെയ്തു..





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments