Latest News
Loading...

മേലമ്പാറ ശ്രീധർമശാസ്ത്ര ക്ഷേത്രത്തിൽ മോഷണം



മേലമ്പാറ ശ്രീധർമശാസ്ത്ര ക്ഷേത്രത്തിൽ കഴിഞ്ഞ രാത്രിയിൽ മോഷണം നടന്നു. ശ്രീകോവിലിൽ ഉണ്ടായിരുന്ന മൂന്നു പവന്റെ മാലയും രണ്ട് ലോക്കറ്റുകളും മോഷണം പോയി. മൂന്ന് കാണിക്ക വഞ്ചികൾ തകർത്ത നിലയിലാണ്. 


5000 ത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. ശ്രീകോവിലിൽ സമീപം മേൽശാന്തിയുടെ മുറിയിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് ശ്രീകോവിൽ തുറന്നതെന്ന് സംശയിക്കുന്നു. ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments