വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞു മൂവാറ്റു പുഴ സ്വദേശികളായ ആൻ ജോയി (18 ) ജോയി വർക്കി (52 ) എന്നിവർക്ക് പരുക്കേറ്റു. കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടം. ബൈക്കും തടിലോറിയും കുട്ടിയിടിച്ചു മരങ്ങാട്ടുപള്ളി സ്വദേശി രാജുവിന് ( 65 ) പരുക്കേറ്റു. മരങ്ങാട്ടുപള്ളിക്ക് സമീപമായിരുന്നു അപകടം. പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി അനിൽ തോമസിനെ ( 30 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. .രാവിലെ കുമളിയിൽ വച്ചായിരുന്നു അപകടം
.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments