Latest News
Loading...

മഴക്കാലപൂർവ്വ ശുചീകരണ കർമ്മ പരിപാടിയുമായി മരങ്ങാട്ടുപിള്ളി




 മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുവാൻ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് തല  സംഘാടകസമിതി രൂപീകരിച്ചു.സ്ഥിരം സമിതി അംഗം സിറിയക്ക് മാത്യുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം വൈസ് പ്രസിഡന്‍റ് ഉഷാ രാജു ഉദ്ഘാടനം ചെയ്തു. മെമ്പർമാരായ സന്തോഷ് കുമാർ എം എൻ, പ്രസീദ സജീവ് ,നിർമലാ ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, 


ജോസഫ് ജോസഫ്,ലിസി ജോയ്,സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ ,മെഡിക്കൽ ഓഫീസർ ഡോക്ടർ യശോധരൻ ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ തുഷാര, ഹെൽത്ത് ഇൻസ്പെക്ടർ ആനിസ് ടോം, അസിസ്റ്റന്റ് സെക്രട്ടറി രാജശ്രീ വി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ മികച്ച ആശാപ്രവർത്തകയ്ക്കുള്ള അവാർഡ് നേടിയ ബീന ജോർജിനെ ആദരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments