Latest News
Loading...

മഴ ശക്തമായി. വെള്ളപ്പൊക്ക ഭീഷണിയിൽ താഴ്ന്ന പ്രദേശങ്ങൾ




റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കിഴക്കൻ മലയോര മേഖലകളിൽ അടക്കം രാവിലെ മുതൽ ഇടവിട്ടുള്ള ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തോടുകളിലും മീനച്ചിലാറിന്റെ കൈ വഴികളിലും ശക്തമായ നീരൊഴുക്കുണ്ട്. പലയിടത്തും വൈദ്യുതി ബന്ധങ്ങളും നിലച്ചു.



മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്ക ഭീഷണിയിലേക്ക് നയിക്കുകയാണ്. ഈരാറ്റുപേട്ട മേഖലയിൽ അരുവിത്തുറ പാലത്തിൽ ഇന്നലെ നാലര അടി വെള്ളം ഉണ്ടായിരുന്നത് ഇന്ന് 11 അടിയായി ഉയർന്നിട്ടുണ്ട്. 



മലയോര പഞ്ചായത്തുകളിൽ മഴ തുടരുന്നത് മൂലം വെള്ളം എത്തുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം. മാർമല അരുവി അട്ടിക്കളം, മേലടുക്കം,വെള്ളാനി തുടങ്ങിയ തോടുകളിൽ വെള്ളം ശക്തമായ ഒഴുക്കുണ്ട്. ഈരാറ്റുപേട്ടയിൽ തോട്ടുമുക്ക് അൻസാർ റോഡിൽ വെള്ളം കയറി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments