തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് വഴിവിളക്കുകൾ സ്ഥാപിച്ചു. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകരാണ് കുരിശുമലയിൽ എത്തിച്ചേരുന്നത്. കുരിശുമലയുടെ പ്രധാന കവാടമായ കല്ലില്ലാ കവലയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് മലമുകളിൽ എത്തുവാൻ.
ഈ വഴികളിലാണ് സ്ട്രീറ്റ് ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ്, ഫാ. ആന്റണി വാഴയിൽ, ഫാ. ജേക്കബ് താണിക്കപ്പാറ, വൈസ് പ്രസിഡന്റ് മാജി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയറാണി തോമസുകുട്ടി, മെമ്പർ സിറിൾ റോയി, ജോണി മരങ്ങാട്ട്, അനീഷ് കൊല്ലിക്കൊളവിൽ തുടങ്ങിയവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments