പാതാമ്പുഴ ടൗണിന് സമീപം പനയില്‍ കൂടുകൂട്ടിയ പെരുംതേനീച്ചകള്‍ സമീപവാസികള്‍ക്ക് ദുരിതമാകുന്നു. രാത്രിയാകുന്നതോടെ വീടുകളിലെ വെളിച്ചം കണ്ട് ഈച്ചകള്‍ പറന്നെത്തുന്നതാണ് നാട്ടുകാരെ വിഷമിപ്പിക്കുന്നത്. ആളുകളെ തേനീച്ചകള്‍ ആക്രമിക്കുക കൂടി ചെയ്തതോടെ ഈച്ചകളെ തുരത്തണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികള്‍.
പനയുടെ തൊട്ടുചേര്‍ന്ന വീട്ടില്‍ വാടകയ്ക്ക് താമസക്കാരനായ ജോബിനാണ് തേനീച്ചശല്യം മൂലം ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്. വൈകിട്ട് വീട്ടിലെത്തിയാല്‍ ലൈറ്റ് ഇടാനാവാത്ത അവസ്ഥയാണെന്ന് ജോബിന്‍ പറയുന്നു. വീട്ടില്‍വളര്‍ത്തിയിരുന്ന വിലയേറിയ ഇനം പട്ടിക്കുഞ്ഞിന് ഈച്ചയുടെ കുത്തേല്‍ക്കുകയും നായ ചത്തുപോവുകയും ചെയ്തു. ജോബിനും കുത്തേറ്റതോടെയാണ് ലൈറ്റ് ഇടുന്നത് നിര്‍ത്തിയത്.
മൂന്ന് നാല് പനകളുള്ളതില്‍ ഏറ്റവും ഉയരമേറിയ പനയുടെ കവിളിലാണ് ഭീമാകാരമായ വലിപ്പത്തില്‍ പെരുംതേന്‍കൂടുള്ളത്. പരുന്ത് ഇളക്കുകയോ മറ്റോ ചെയ്താല്‍ പ്രദേശമാകെ അപകടസാധ്യതയും നിലവിലുണ്ട്. പഞ്ചായത്തംഗത്തോട് പരാതി പറഞ്ഞെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments