Latest News
Loading...

ഐഎം വിജയന് നാളെ വിരമിക്കാനിരിക്കെ സ്ഥാനക്കയറ്റം



നാളെ സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെ പോലീസ് സേനയില്‍ കായികതാരം ഐഎം വിജയന് സ്ഥാനക്കയറ്റം. നിലവില്‍ മലപ്പുറം സേനയില്‍ അസി. കമാന്‍ഡന്റ് ആയ വിജയനെ ഡപ്യൂട്ടി കമാന്‍ഡന്റ് ആയാണ് സ്ഥാനക്കയറ്റം നല്കിയിരിക്കുന്നത്. 
സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം. നാളെയാണ് പോലീസ് സേനയില്‍ നിന്നും അദ്ദേഹം വിരമിക്കുന്നത്. 



നേരത്തെ സ്ഥാനക്കയറ്റം നല്കണമെന്ന് ആവശ്യപ്പെട്ട് ഐഎം വിജയന്‍ സര്‍ക്കാരിന് കത്ത് നല്കിയിരുന്നു. ഡപ്യൂട്ടി കമാന്‍ഡന്റ് ആയി പ്രവര്‍ത്തിക്കാന്‍ സമയമില്ലെങ്കിലും ആ പോസ്റ്റിന് ലഭിക്കുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളും വിരമിക്കല്‍ ആനുകൂല്യങ്ങളും ലഭിക്കാന്‍ പുതിയ സ്ഥാനക്കയറ്റം കാരണമാകും. ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേകമായി പരിഗണിച്ചാണ് സ്ഥാനകയറ്റം.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments