വെള്ളികുളം എസ്.എം.വൈ.എം മ്മിന്റെ ആഭിമുഖ്യത്തിൽ സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ വച്ച് കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി .സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വികാരി ഫാ.സ്കറിയ വേകത്താനം കരിയർ ഗൈഡൻസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷാൽബി മുകളേൽ മുഖ്യ പ്രഭാഷണം നടത്തി.
ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻറ് ഇൻ്റർ നാഷണൽ ട്രെയിനറും ജനറൽ എജുക്കേഷൻ റിട്ടയേർഡ് ജോയിൻ്റ് ഡയറക്ടറുമായ ഡോക്ടർ. കെ. സോമൻ പിണക്കൽ , ജോസ് മാത്യു ചേന്നംകുളം തുടങ്ങിയവർ കരിയർ ഗൈഡൻസ് സെമിനാർ നയിച്ചു.ജർമ്മനിയിലെ ജോലി സാധ്യതകളെക്കുറിച്ച് ഭരണങ്ങാനം അസീസി ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റ്യൂട്ട് ക്ലാസ്സിന് നേതൃത്വം നൽകി.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments