പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാറും റാലിയും സംഘടിപ്പിച്ചു. ഡയറക്ടർ ഫാ. മൈക്കിൾ നടുവിലേകൂറ്റ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
ഫൊറോന വികാരി ഫാ. തോമസ് പനയ്ക്കക്കുഴി, സീനിയർ അസി. വികാരി ഫാ. ജോസഫ് വിളക്കുന്നേൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ടോണി പുതിയാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരിവിദ്ധ സന്ദേശം പകരുന്ന പ്ലാക്കാർസുകളുമായി നൂറുകണക്കിന് കുട്ടികൾ റാലിയിൽ പങ്കെടുത്തു.
ലഹരിവിരുദ്ധ സെമിനാറിൽ പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ആന്റണി കല്ലംപള്ളി, ഫാ. ജോസഫ് വാഴപ്പനാടി, ക്രിസ്റ്റി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടിയുടെ ഭാഗമായി വീഡിയോ പ്രദർശനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments