Latest News
Loading...

നിയന്ത്രണം വിട്ട റിക്കവറി വാൻ അപകടത്തിൽ പെട്ടു



മൂന്നിലവ് വെള്ളറയ്ക്ക് സമീപം ബ്രേക്ക് നഷ്ടപ്പെട്ട റിക്കവറി വാൻ അപകടത്തിൽപ്പെട്ട രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9:45 ഓടെ ആയിരുന്നു അപകടം. തകരാറിലായ കാർ കയറ്റി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പഴുക്കാക്കാനത്തെ പുരയിടത്തിൽ എത്തിയ ഉടമസ്ഥന്റെ തകരാറിലായ വാഹനം കൊണ്ടുപോകാൻ എത്തിയ വാനാണ് അപകടത്തിൽപ്പെട്ടത്.



വെള്ളറ സിഎസ്ഐ പള്ളിക്കു സമീപത്തെ എസ് വളവിലാണ് അപകടം ഉണ്ടായത്. ഇറക്കം ഇറങ്ങിവന്ന് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയും റോഡിൽ നിന്നും താഴെയുള്ള റോഡിലേക്ക് പതിക്കുകയും ആയിരുന്നു. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന കാർ ഉടമയ്ക്കും പരിക്കേറ്റു. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments