കടപുഴ പാലം നിലംപൊത്തിയതോടെ ആരോപണ പ്രത്യാരോപണങളുമായി രംഗത്തിറങ്ങിയ ഇടത് - വലത് മുന്നണികൾക്കെതിരെ BJP മൂന്നിലവ് പഞ്ചായത്ത് കമ്മിറ്റി രംഗത്ത് . രണ്ട് കൂട്ടരും പ്രഖ്യാപിച്ച പാലങ്ങൾ യാഥാർത്ഥ്യമായിരുന്നെങ്കിൽ വാഹനങ്ങൾക്ക് തിരക്കിൽ പെടാതെ സുഗമമായി സഞ്ചരിക്കാമായിരുന്നു.
മന്ത്രി വാസവൻ പ്രഖ്യാപിച്ച പാലത്തിലൂടെ മേച്ചാൽ റൂട്ടിലേക്കും MLA യുടെ പാലത്തിലൂടെ തിരിച്ചും സഞ്ചരിക്കാമായിരുന്നു.
മൂന്നിലവ് പഞ്ചായത്ത് ഭരണ സമിതിയുടെ ലക്ഷ്യം. 5 വർഷം പൂർത്തിയാകുമ്പോൾ എത്ര പ്രസിഡൻ്റുമാരുടെ ഫോട്ടോ പഞ്ചായത്തിൽ സ്ഥാപിക്കാം എന്നതാണ്.
ലൈഫ് മിഷൻ തട്ടിപ്പ്, 1 വർഷമായി താഴ് വീണ് കിടന്ന ശൗചാലയ വിഷയം, കുടിവെള്ളം , റോഡ് എന്നീ കാര്യങ്ങളിൽ 4 വർഷക്കാലത്തോളം മൗനം പാലിച്ച LDF , പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആസന്നമായതോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സമരവുമായി ഇറങ്ങി തിരിച്ചിരിക്കുകയാണന്ന് BJP കുറ്റപ്പെടുത്തി.
പഞ്ചായത്തിന് മുന്നിൽ നടത്തിയ സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ അടുത്ത സമരം നടത്തേണ്ടത് ST ഫണ്ട് ഉപയോഗിച്ച് പാലം പണിയുമെന്ന് പ്രഖ്യാപനം നടത്തിയ മന്ത്രി V N വാസവൻ്റെ വസതിയിലേക്കോ, അദ്ദേഹത്തിൻ്റെ ഓഫീസിലേക്കോ ആണ്. കേരള സർക്കാരിൻ്റെ ധൂർത്ത് അവസാനിപ്പിച്ച് പാലം പണിയുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് BJP മൂന്നിലവ് പഞ്ചായത്ത് കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments