Latest News
Loading...

എം.ടി വാസുദേവൻ നായരുടെയും പി ജയചന്ദ്രന്റെയും അനുസ്മരണം നടത്തി



പുലരി പുരുഷ സ്വാശ്രയ സംഘത്തിന്റെയും പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായരുടെയും പി ജയചന്ദ്രന്റെയും അനുസ്മരണം നടത്തി. പുലരി പുരുഷ സ്വാശ്രയ സംഘം പ്രസിഡന്റ് അനിൽകുമാർ റ്റി.ജി അധ്യക്ഷത വഹിച്ച യോഗം ഡോക്ടർ റോയി തോമസ് ഉദ്ഘാടനം ചെയ്തു. 


യോഗത്തിൽ പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ ഏരിയ പ്രസിഡണ്ട് ഡി രാജപ്പൻ, സെക്രട്ടറി വി കെ ഗംഗാധരൻ, സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവ് ഇ. എ മോഹനൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ ശശി എന്നിവർ സംസാരിച്ചു. യോഗത്തിന് പുരോഗമന കലാസാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പി ജി പ്രമോദ് കുമാർ സ്വാഗതവും പുലരി സ്വാശ്രയ സംഘം ജോയിൻ സെക്രട്ടറി എം വി മോഹനൻ നന്ദിയും ആശംസിച്ചു. 


വനിതാ സാഹിതി കോട്ടയം ജില്ലാ കമ്മിറ്റി അംഗം ഷൈനി പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുലരി പുരുഷ സ്വാശ്രയ സംഘാങ്ങളായ പി പി സാബു, രാജേഷ് ജോർജ്, പുരോഗമന കലാസാഹിത്യ സംഘം അംഗങ്ങളായ എ സി ചാർളി, സുജ ജോസ്, രാധാകൃഷ്ണൻകുട്ടി, രാജൻ, അയ്യപ്പൻ, ബാലസംഘം കൂട്ടുകാരായ അനാമിക, സമീറ, ആനന്ദ്, ഗൗരീഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments