Latest News
Loading...

പശു കിടാവിനെ അഞ്ജാത ജീവി കടിച്ചുകൊന്നു

 

പശു കിടാവിനെ അഞ്ജാത ജീവി കടിച്ചുകൊന്നു. കുന്നോന്നി വലിയപരയ്ക്കാട്ട് തോമസിന്റെ ഫാമിലെ കിടാവിനെയാണ് ഞായറാഴ്ച രാത്രിയിൽ അഞ്ജാത ജീവി കടിച്ചുകൊന്നത്. 



ഞായറാഴ്ച വൈകിട്ട് എട്ട് മണിയോടെ ഉണ്ടായ കിടാവിനെ ഫാമിന്റെ പുറത്താണ് കെട്ടിയിരുന്നത്. ഫാമിൽ ഉണ്ടായിരുന്ന പശുക്കൾക്കും മറ്റ് രണ്ട് കിടാവുകൾക്കും ആക്രമണം ഏറ്റിട്ടില്ല. 


തിങ്കളാഴ്ച പുലർച്ചെ നാല് മണിയ്ക്ക് ഫാമിലെ തൊഴിലാളികൾ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. പൂഞ്ഞാർ തെക്കേക്കര ിമൃഗാശുപത്രി അധികൃതർ സ്ഥലത്തെത്തി പരിശാധന നടത്തി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments