Latest News
Loading...

വ്യാജ ഡോക്ടര്‍ ചമഞ്ഞ റേഡിയോളജിസ്റ്റും ക്ലിനിക്കല്‍ ലാബ് ഉടമയും അറസ്റ്റില്‍



പാലായില്‍ സ്വകാര്യ ക്ലിനിക്കല്‍ ലാബില്‍ റേഡിയോളജി വിഭാഗം ഡോക്ടറുടെ പേരില്‍ വ്യാജമായി പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി വന്ന ടെക്‌നീഷനും സ്ഥാപന ഉടമയായ സ്ത്രീയും അറസ്റ്റില്‍. പാലാ ജനറല്‍ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ റേഡിയോളജിസ്റ്റായ കാണക്കാരി എബിഭവനില്‍ എം എബി (49), സ്ഥാപന ഉടമ ഇടനാട് മങ്ങാട്ട് റെനി സജി ജോണ്‍ (52) എന്നിവരെയാണ് പാലാ എസ്‌ഐ വി എല്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 




ക്ലിനിക്കില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ക്ക് ഡോക്ടറുടെ പേരിലുള്ള കുറിപ്പ് തയ്യാറാക്കി നല്‍കിയിരുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സോണോളജിസ്റ്റ് എന്ന വ്യാജേന ഗൈനക്കോളജി  ഡോക്ടറായ ഡെന്നി ടി പോളിന്റെ പേര് വച്ചാണ് എബി ക്ലിനിക്കില്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കി വന്നത്. സ്ഥാപനത്തില്‍ ബോര്‍ഡ് വച്ച് ഏഴ് മാസമായി ഇയാള്‍  ഇത്തരത്തില്‍ വ്യാജ പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി വരികയായിരുന്നു.




വ്യാജ രേഖ ചമച്ച് ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിനും രോഗികള്‍ക്ക് വ്യാജ പരിശോധനാ റിപ്പോര്‍ട്ട് നല്‍കി കമ്പളിപ്പിച്ച ഗുരുതര കുറ്റവുത്തിനുമാണ് എബിയുടെ പേരില്‍ കേസ് എടുത്തിരിക്കുന്നത്. വ്യാജ ഡോക്ടറെ ഉപയോഗിച്ച് രോഗികളെ കബളിപ്പിച്ചതും തട്ടിപ്പിന് കൂട്ടുനിന്നതുമാണ് സ്ഥാപന ഉടമയ്‌ക്കെതിരെയുള്ള കുറ്റം.  പരിശോധനാ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പാലാ ഡിവൈഎസ്പി കെ സദന് ലഭിച്ച  രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥാപനം റെയ്ഡ് ചെയ്താണ് വ്യാജ ഡോക്ടറെയും സ്ഥാപന ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തത്.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Anonymous said…
പല നാൾ കള്ളത്തരം കാണിച്ചു ഒരു നാൾ പിടിയിൽ