കൊണ്ടൂര്‍ കുരിശുപള്ളി പനയ്ക്കപ്പാലം റോഡ് യാത്രായോഗ്യമല്ലാതായി. തിടനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഈ റോഡ് വാഹനം ഓടിക്കാനാകാത്ത വിധം തകര്‍ന്നിരിക്കുകയാണ്. കുടിവെള്ള പദ്ധതി പൈപ്പ് ലൈനുകള്‍ തുടര്‍ച്ചയായി തകരുന്നതാണ് റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
ജലനിധി പദ്ധതിക്ക് വേണ്ടി നിലവാരം കുറഞ്ഞ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുമൂലം ഇടയ്ക്കിടെ പൈപ്പ് പൊട്ടിപോവുകയാണ്. പൈപ്പ് നന്നാക്കാന്‍ വേണ്ടി റോഡ് കുഴിച്ചിടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ വീതിയുള്ള റോഡില്‍ കുഴിച്ചെടുക്കുന്ന മണ്ണ് കോരിയിടുന്നതോടെ വാഹനഗതാഗതവും ദുഷ്‌കരമാവുകയാണ്.
തിടനാട് റോഡില്‍ നിന്നും പനയ്ക്കപ്പാലത്തേയ്ക്കുള്ള എളുപ്പവഴികൂടിയാണിത്. റോഡ് നന്നാക്കാന്‍ വൈകുന്ന പഞ്ചായത്തിന്റെ നയത്തില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവും നടന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments