കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്‌കൂളിൻ്റെ എഴുപത്തിനാലാമത് സ്‌കൂൾ വാർഷികാഘേഘാഷവും യാത്രയയപ്പ് സമ്മേളനവും വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സ്‌കൂൾ മാനേജർ റവ. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ എജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്യും.
നിരവധി വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം സർവ്വീസിനിന്നും വിരമിക്കുന്ന സി. മേഴ്‌സി തോമസ്, ശ്രീ സാബു സെബാസ്റ്റ്യൻ എന്നിവർക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടത്തപ്പെടും. കാഞ്ഞിരമറ്റം പള്ളി അസി. വികാരി റവ. ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, എസ്. എ.ബി.എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി.മരീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ജോബി ജോമി വാർഡ് മെമ്പർ ശ്രീ. മാത്തുക്കുട്ടി ഞായർകുളം, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ ഡൈനോ ജെയിംസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതാണ്. രാവിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments