തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇലക്ഷന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചതിനാല്‍ കോറം തികയാതെ മാറ്റിവെച്ചു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം എല്‍സമ്മ തോമസ് രാജിവച്ച ഒഴിവിലേക്ക് ആണ് ഇലക്ഷന്‍ നടന്നത്. എന്നാല്‍ ബിജെപി, സിപിഎം അംഗങ്ങളും ഒരു സ്വതന്ത്രനും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയായിരുന്നു
13 അംഗ പഞ്ചായത്തില്‍ 7 പേര്‍ ഹാജരായാലേ കോറം തികയൂ. യുഡിഎഫ് 6, എല്‍ഡിഎഫ് 3 ,ബിജെപി 3, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് തലപ്പലം പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫിന് കേവലഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സ്വതന്ത്രന്‍ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നതോടെ യോഗം കോറം തികയാതെ മാറ്റിവയ്ക്കുകയായിരുന്നു. നാളെ വീണ്ടും ഇലക്ഷന്‍ നടത്തും. നാളത്തെ തെരഞ്ഞെടുപ്പിന് കോറം ബാധകമാവില്ല
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments