Latest News
Loading...

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം



സംഘടനാ ശക്തിയിലൂടെ മുന്നേറിയാൽ രാഷ്ട്രീയ നേതാക്കൾ പോലും പുറകെ വരുമെന്ന് മാണി സി കാപ്പൻ എംഎൽഎ. പാലായിൽ കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ 56 മത് കോട്ടയം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.



 കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ ജില പ്രസിഡന്റ്‌ കെ ജി സജീവ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ പ്രസാദ് അനുശോചനം രേഖപ്പെടുത്തി. വി പി രതീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ അനുമോദിച്ചു. 



ജില്ലാ സെക്രട്ടറി കെ സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ സന്തോഷ്,എസ് മോഹനൻ, കെ ഇ ബഷീർ, കെ രവീന്ദ്രദാസ്, യു എൻ തമ്പി, പി വി മോഹനൻ, പി കെ സുരേന്ദ്രൻ, ടി എൻ ശങ്കരൻ, കെ കെ ലൈജു, പി ബി അശോകൻ, ഷീബ വർഗീസ്, സിന്ധു സജീവ്, കെ ആർ സാബുജി എന്നിവർ ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments