കുര്യനാട് : മൂന്നു ദിവസമായി സെൻ്റ് ആൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടന്നുവന്ന 23-ാമത് സെൻ്റ് ആൻസ് ട്രോഫി അഖില കേരള ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെൻ്റിൽ സിനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കുര്യനാട് സെൻ്റ് ആൻസ് സ്കൂളിനെ പരാജയപ്പെടുത്തി കോട്ടയം ഗിരിദീപം സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം സെൻ്റ് തെരേസാസിനെ പരാജയപ്പെടുത്തി കോട്ടയം മൗണ്ട് കാർമ്മലും ചാമ്പ്യൻന്മാരായി.
ജൂണിയർ ആൺകുട്ടികളുടെ മത്സരത്തിൽ ചങ്ങനാശ്ശേരി എ.കെ.എം. സ്കൂളിനെ പരാജയപ്പെടുത്തി ആതിഥേയരായ സെൻ്റ് ആൻസ് ഒന്നാം സ്ഥാനം നേടി.സ്കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ അധ്യക്ഷനായിരുന്ന സമാപനസമ്മേളത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കോട്ടയം ജില്ലാ ബാസ്ക്കറ്റ് ബോൾ അസോസിയേഷൻ സെക്രട്ടറി ബിജു ഡി. തേമാൻ, മരങ്ങാട്ടുപിള്ളി ഗ്രാമ പഞ്ചായത്തംഗം സാബു തെങ്ങുംപള്ളിൽ, പ്രിൻസിപ്പൽ ഫാ. ജോബി മാത്തംകുന്നേൽ, വൈസ് പ്രിൻസിപ്പൽ ആഷ വി. ജോസഫ് പി.റ്റി.എ പ്രസിഡൻ്റ് ജോസ് തോമസ് എന്നിവർ ആശംസകളർപ്പിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments