Latest News
Loading...

ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


          

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്  തീക്കോയി ഗ്രാമ പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2025 മാർച്ച് 31 ന് മുമ്പായി ഗ്രാമ പഞ്ചായത്തു സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.




 ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മെംബർമാരുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം ടൂറിസ്റ്റ് കേന്ദ്രമായ കാരികാട് ടോപ്പിൽ പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. 



സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയി ജോസഫ്, അസി. സെക്രട്ടറി സജി പി റ്റി, കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡ്, റീത്താമ്മ എബ്രാഹം,ഹരിതകേരളം കോ-ഓഡിനേറ്റർ വിഷ്ണു,ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ - തൊഴിലുറപ്പു പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments