പൂഞ്ഞാര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ നിലവിലുണ്ടായിരുന്ന ബാന്‍ഡ്‌സെറ്റ് തിരികെയെത്തുന്നു. വിദ്യാര്‍ത്ഥികളില്‍ കലാബോധവും അച്ചടക്കശീലവും സ്വയംതൊഴില്‍ പരിശീലനവും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് ജോസഫ് യു പി സ്‌കൂളില്‍ ബാന്‍ഡ്‌സെറ്റ് പുനരാരംഭിച്ചത്.
30-ഓളം കുട്ടികളാണ് ബാന്‍ഡ് സംഘത്തിലുള്ളത്. സെന്റ് മേരിസ് ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ഏഴാം തീയതി ദേവാലയ അങ്കണത്തില്‍ കുട്ടികളുടെ ബാന്‍ഡ് മേളം അരങ്ങേറും. സ്‌കൂള്‍ മാനേജര്‍ റവ. ഫാദര്‍ തോമസ് പനക്കക്കുഴി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ജോവിറ്റ ഡി. എസ്. റ്റി , പരിശീലകഅധ്യാപകരായ ബിനോയ് റ്റി.ജെ , ഹെലോയ്‌സ് കെ. കുര്യാക്കോസ് എന്നിവരുടെ ശിക്ഷണത്തിലാണ് കുട്ടികള്‍ രംഗത്തിറങ്ങുന്നത്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments