Latest News
Loading...

കടവുപുഴ പാലം നിർമ്മാണം. മണ്ണ് പരിശോധനക്ക് അനുമതിയായി.



മൂന്നിലവ്:- പ്രകൃതിക്ഷോഭത്തിൽ തകർന്ന മൂന്നിലവ് - മേച്ചാൽ റോഡിലെ കടവുപുഴ പാലം നിർമ്മാണത്തിന് മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു. ഇതിനായി മൂന്ന് ലക്ഷത്തി 87000 രൂപ അനുവദിച്ചതായി സ്ഥലം സന്ദർശിച്ച മാണി സി.കാപ്പൻ എം.എൽ.എ '
2021 ലെ പ്രകൃതിക്ഷോഭത്തിൽ ഭാഗികമായും 2022 ൽ ഏതാണ്ട് പൂർണ്ണമായും പാലം തകർന്നതിനാൽ മേലുകാവ്, മേച്ചാൽ പ്രദേശത്തുള്ളവർ 25 കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് മൂന്നിലവ് ടൗണിലെത്തുന്നത്.





ദുരന്ത നിവാരണ ഫണ്ടിൽ നിന്നും പണം അനുവദിച്ച് എത്രയും വേഗം പാലവും റോഡും പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിലുള്ള ജന പ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ സ്ഥലം സന്ദർശിച്ച് എത്രയും വേഗം പാലവും റോഡും പുനരുദ്ധരിക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ കാര്യങ്ങൾ മുമ്പോട്ടു പോകാത്തതിനാൽ ജനപ്രതിനിധികൾ വീണ്ടും എം.എൽ.എ യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ആയതിനാൽ ഒരു വർഷത്തെ എം.എൽ.എ ഫണ്ട് 5 കോടി 4 ലക്ഷം രൂപ മുഴുവനും ഈ ആവശ്യത്തിനായി നീക്കിവെച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പാലം പണി വൈകിക്കുകയായിരുന്നു.





ആയതിനാൽ ബഡ്ജറ്റിൽ ഉടപ്പെടുത്തിയിട്ടുള്ള ചില്ലച്ചി പാലത്തിൻ്റെ പണം ഉപയോഗിച്ച് നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന മാണി സി.കാപ്പൻ്റെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് മണ്ണ് പരിശോധനയ്ക്കായി അനുമതി ലഭിച്ചിട്ടുള്ളത്. മലയോര , പിന്നോക്ക പ്രദേശവും പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗ ഭൂരിപക്ഷ പ്രദേശവുമായ ഈ മേഖലയുടെ വികസനം തൻ്റെ ലക്ഷ്യമാണന്നും അതിനായി രാഷ്ട്രീയത്തിന് അതീതമായ സഹകരണമാണ് എക്കാലത്തും പ്രതീക്ഷിക്കുന്നതെന്നും സ്ഥലം സന്ദർശിച്ച മാണി സി.കാപ്പൻ പറഞ്ഞു. 

മൂന്നിലവ് പഞ്ചായത്ത് പ്രസിഡൻ്റ് ചാർളി ഐസക്, ജനപ്രതിനിധികളായ പയസ് തോമസ് ചൊവ്വാറ്റു കുന്നേൽ, പി.എൽ ജോസഫ്, ഇ.കെ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റീനാ റെനോൾഡ്, ലിൻസി ജയിംസ്, ഷാൻ്റിമോൾ സാം, ജോഷി ജോഷ്വ ,താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി , ഷൈൻ പാറയിൽ, തങ്കച്ചൻ മുളകുന്നം ,എം.പി കൃഷ്ണൻ നായർ, ടോമി ജോൺ, സ്റ്റാൻലി മാണി, സജീവൻ ഗോപാലൻ, ബിനോയി കപ്യാങ്കൽ, സെബാസ്റ്റ്യൻ പൈകട, കെ. ഡി.പി മണ്ഡലം പ്രസിഡൻ്റ് ജിജി നിരപ്പേൽ, ജോയി കുളത്തുങ്കൽ, പി.ജെ ജോർജ്, ബാബു കൊടിപ്ലാക്കൽ, ഷിനോ മേലുകാവ്, പി.ജെ ജോൺസൺ, എന്നിവർ എം.എൽ.എയോടൊപ്പമുണ്ടായിരുന്നു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments